2010, ജൂലൈ 30, വെള്ളിയാഴ്‌ച
നിദ്ര
നിദ്ര
നിശീഥിനിയുടെ നിശബ്ദത!
നിശയുടെ കറുത്തകവച്ചങ്ങള്‍ക്കുള്ളില്‍
നിശാഗന്ധി തന്‍ മൃത്യു ഗന്ധം നിറയവേ
എന്നെ പുണരുന്ന സത്യം-നിദ്ര.
സ്വര്‍ഗത്തിന്റെ നിസ്വനങ്ങള്‍
സ്വപ്നമായ് ,കടും വര്‍ണങ്ങളായ്
ദുഖമായ് തോരാ കണ്ണീര്‍കണങ്ങളായ്
പിന്നെയൊരു പുലരിതന്‍ വര്‍ണ്ണങ്ങളായി.
നിനവുകള്‍ നിറയുന്ന നിശകളില്‍
നിന്നെ മാത്രം ഓര്‍ത്തു കിടന്നു ഞാന്‍
നിദ്രേ സോദരീ എന്നെ പുണരു നീ
പാതിമൃത്യുവിന്‍ സ്വപ്നസാഫല്യമായി.
പുനര്‍ജന്മത്തിന്റെ ദൂതുമായി
എന്നെയുറക്കുന്ന സത്യം-നിദ്ര.
പോസ്റ്റ് ചെയ്തത് Fr. Luke (Bineesh) Thadathil ല്‍ 7/30/2010 12:43:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ