CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

2010, ജൂലൈ 31, ശനിയാഴ്‌ച

ഉറുമ്പ്


ഉറുമ്പ്

ഒരു സ്ഥാപനത്തില്‍ എല്ലാ ദിവസവും വളരെ നേരത്തെ ജോലിക്ക് എത്തുകയും ആത്മാര്‍ഥമായി ജോലി ചെയ്യുകയും ചെയ്തിരുന്ന ഒരു കുഞ്ഞു ഉറുമ്പ് ഉണ്ടായിരുന്നു. അവള്‍ വളരെ സന്തോഷവതിയായിരുന്നു എന്നു മാത്രമല്ല ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി കധിനാധ്വാനം ചെയ്യുന്നതില്‍ സംതൃപ്തയുമായിരുന്നു.
ആ സ്ഥാപനത്തിന്റെ തലവനായിരുന്ന സിംഹം അവളുടെ ആത്മാര്‍ഥതയും അര്‍പ്പണബോധവും കണ്ടു ആശ്ചര്യപ്പെട്ടു. മേല്‍നോട്ടത്തിനു ആരും ഇല്ലാതെ തന്നെ എത്ര മനോഹരമായി ഈ ഉറുമ്പ് ജോലി ചെയ്യുന്നു!  അതുകൊണ്ട് മേല്‍നോട്ടത്തിനു ഒരാളെ നിയമിച്ചാല്‍ ഈ ഉറുമ്പ് കൂടുതല്‍ നന്നായി ജോലി ചെയ്യും-സിംഹം ചിന്തിച്ചു.
അങ്ങനെ വളരെ കാലം മേല്‍നോട്ടക്കാരനായി പ്രവര്‍ത്തനപരിചയവും, ജോലിയുടെ വിവിധ വശങ്ങളെകുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ നിപുണനുമായ പാറ്റ എന്ന മേല്നോട്ടക്കാരനെ തന്നെ സിംഹം ഉറുമ്പിന്റെ ജോലി വിലയിരുത്താനും, മേല്‍നോട്ടം വഹിക്കാനുമായി നിയമിച്ചു. പാറ്റയുടെ ആദ്യ പരിഷ്കാരം ഒരു സമയസംവിധാനം സ്ഥാപിച്ചുകൊണ്ടായിരുന്നു. അങ്ങനെ നേരത്തെ ജോലിക്കെത്തിയിരുന്ന ഉറുമ്പിന്റെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണ്‍ വീണു. തന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകളും മറ്റും തയ്യാറാക്കുന്നതിന് പാറ്റ ഒരു എട്ടുകാലിയെ തന്റെ ഗുമസ്തയായി നിയമിച്ചു. ഈ എട്ടുകാലി റിപ്പോര്‍ട്ടുകള്‍ വളരെ ശാസ്ത്രീയമായി തയ്യാറാക്കുകയും ഓഫീസ് ജോലികള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
പാറ്റ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കണ്ടു സ്ഥാപനത്തിന്റെ തലവന്‍ സിംഹത്തിനു വളരെ സന്തോഷമായി. സ്ഥാപനത്തിന്റെ ഉത്പാദന ക്ഷമത, ക്രമാനുഗതമായ വളര്‍ച്ച എന്നിവ വെളിവാക്കുന്ന വിവിധ ചാര്‍ട്ടുകളും ഗ്രാഫുകളും തയ്യാറാക്കുവാന്‍ സിംഹം പാറ്റയോടു ആവശ്യപ്പെട്ടു. ഇവ ബോര്‍ഡ് മീറ്റിങ്ങില്‍ അവതരിപ്പിക്കാനുള്ള തന്റെ തീരുമാനം വ്യകതമാക്കി.
അങ്ങനെ തലവനായ സിംഹം ആവശ്യപെട്ട പ്രകാരം ചാര്‍ട്ടുകളും, ഗ്രാഫുകളും മറ്റും നിര്‍മിക്കുന്നതിനു അന്ന് തന്നെ പാറ്റ ഒരു കമ്പ്യൂട്ടര്‍,പ്രിന്‍റര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങി. ഇവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി ഒരു ഐ.ടി. വിദഗ്ധനായ ഈച്ചയെ അടിയന്തിരമായി നിയമിക്കുകയും ചെയ്തു.
ചുരുക്കത്തില്‍ ഉത്പാദനപരമായ ജോലിയില്‍ ഉള്ള ഉറുമ്പിന്റെ മേല്നോട്ടത്തിനും, റിപ്പോര്‍ട്ട് തയ്യാര്‍ ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ടു മറ്റു മൂന്നു പേര്‍ കൂടി നിയമിതരായതോടെ അവര്‍ വിളിക്കുന്ന യോഗങ്ങള്‍,ചര്‍ച്ചകള്‍ എന്നിവ നിമിത്തം ഉറുമ്പിന്റെ ജോലി തടസ്സപെടുകയും,സമയം നഷ്ടമാവുകയും, സന്തോഷം ഇല്ലാതാവുകയും ചെയ്തു. മാത്രമല്ല ജീവനക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്ഥാപനത്തിന്റെ വളര്‍ച്ച മുരടിച്ചു തുടങ്ങി.
സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ കുറവ് വരുന്നു എന്നു മനസ്സിലാകിയ തലവന്‍ സിംഹം ഒരു തീരുമാനത്തിലെത്തി: ഉറുമ്പ് ജോലി ചെയ്യുന്ന വിഭാഗത്തിന്റെ മുഴുവന്‍ ചുമതലയും നല്‍കി ഒരു മാനേജറിനെ ഉടന്‍തന്നെ നിയമിക്കുക.  ഒടുവില്‍ തല്‍സ്ഥാനത്തേക്ക് അറിയപ്പെടുന്ന മനേജേര്‍ തേനീച്ചയെ നിയമിച്ചു.
തന്റെ പ്രവര്‍ത്തനത്തിന്റെ മുന്നോടിയായി തേനീച്ച വിലപിടുപ്പുള്ള അലങ്കാര വസ്തുക്കള്‍,കസേര തുടങ്ങിവയുമായി ഒരു വലിയ ഓഫീസ് തുറക്കുകയും; ഒരു പേര്‍സണല്‍ അസിസ്റ്റന്റ്‌, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ മറ്റു ഗുമസ്ഥന്മാര്‍ എന്നിവരെ നിയമിക്കുകയും ചെയ്തു. പുതിയ നീക്കങ്ങളില്‍ സ്ഥാപനത്തിന്റെ തലവന്‍ സിംഹത്തിനും സന്തോഷമായി. തേനീച്ച കഴിഞ്ഞ വര്‍ഷങ്ങളിലെ ഉത്പാദനത്തിന്റെ വിലയിരുത്തലുകള്‍ നടത്തുകയും പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്, നിര്‍ദേശങ്ങള്‍ എന്നിവ ശാസ്ത്രീയമായി അവതരിപ്പിക്കുകയും ചെയ്തു.
പക്ഷെ ഉറുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വളര്‍ച്ചയും, സന്തോഷവും, പരസ്പ്പരമുള്ള ആശയവിനിമയം പോലും ഇല്ലാതായി. സ്ഥാപനത്തിന്റെ അന്തരീക്ഷം തന്നെ മടുപ്പിക്കുന്നതായി.
സ്ഥാപനത്തിന്റെ ഉത്പാതനക്ഷമതയില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നതായി മനസ്സിലാക്കിയ തലവന്‍ സിംഹം ഇതിനെക്കുറിച്ച് പഠനം നടത്താനായി അറിയപ്പെടുന്ന ഒരു വിദഗ്ദ്ധനെ- ഒരു മൂങ്ങയെ-നിയമിച്ചു. തന്റെ മൂന്നു മാസം നീണ്ടു നിന്ന പഠനത്തിന്റെ ഒടുവില്‍ മൂങ്ങ പ്രശ്നം കണ്ടെത്തി: ഇവിടെ ജോലിക്കാരുടെ എണ്ണം കൂടുതലാണ്. ഇത് വ്യകതമാക്കാനായി ഏതാണ്ട് മൂവായിരം പേജുകള്‍ വരുന്ന ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
ആരെയായിരിക്കും സ്ഥാപനത്തിന്റെ തലവനായ സിംഹം ഈ തകര്‍ച്ചയുടെ കാരണമായി കണ്ടെത്തുക?
ഒരു സംശയവുമില്ല, ഉറുംബിനെ തന്നെ. അവളുടെ അര്‍പ്പണബോധം ഇല്ലായ്മയും,ജോലി ചെയ്യുന്നതിലെ ആത്മാര്‍ഥത കുറവുമാണ് സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് വഴി തെളിച്ചത് എന്നു പറയും!!!!
ഇത് ഒരു ഇന്റെര്‍നെറ്റ് കഥയുടെ ഭാഷാന്തരം ആണ്. ഈ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്‍പ്പികവും. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ  ആയ ആരുമായും ഇവയ്ക്കു ബന്ധമില്ല എന്നു ബോധിപ്പിച്ചുകൊള്ളുന്നു.

A Brain Teaser



A Brain Teaser

It has been said that Eighty percent of Kindergartners solved this riddle, but only 5% of Stanford graduates figured it out!



Can you answer the following questions? in just one, same word? Yes, the answer is the same for all....JUST ONE WORD
1. The word has seven letters...
2. Preceded God...
3. Greater than God...
4. More Evil than the devil...
5. All poor people have it...
6. Wealthy people need it...
7. If you eat it, you will die.
Did you figure it out?Try hard before looking at the answers


Did you get it yet?
Give up?
Brace yourself for the answer....
!
!
!
!
!
!
Scroll down..

!
!
!
!
!
!
!
!

!
!
!
!
!

!
!
!

The Answer is:NOTHING!
NOTHING has 7 letters.
NOTHING preceded God.
NOTHING is greater than God.
NOTHING is more Evil than the devil.
All poor people have NOTHING.
Wealthy people need NOTHING.
If you eat NOTHING, you will die.
 
How is it?
You may also say it is NOTHING!!!

2010, ജൂലൈ 30, വെള്ളിയാഴ്‌ച

നിദ്ര



നിദ്ര




നിശീഥിനിയുടെ നിശബ്ദത!


നിശയുടെ കറുത്തകവച്ചങ്ങള്‍ക്കുള്ളില്‍


നിശാഗന്ധി തന്‍ മൃത്യു ഗന്ധം നിറയവേ

എന്നെ പുണരുന്ന സത്യം-നിദ്ര.



സ്വര്‍ഗത്തിന്റെ നിസ്വനങ്ങള്‍

സ്വപ്നമായ് ,കടും വര്‍ണങ്ങളായ്

ദുഖമായ്‌ തോരാ കണ്ണീര്‍കണങ്ങളായ്

പിന്നെയൊരു പുലരിതന്‍ വര്‍ണ്ണങ്ങളായി.




നിനവുകള്‍ നിറയുന്ന നിശകളില്‍

നിന്നെ മാത്രം ഓര്‍ത്തു കിടന്നു ഞാന്‍

നിദ്രേ സോദരീ എന്നെ പുണരു നീ

പാതിമൃത്യുവിന്‍ സ്വപ്നസാഫല്യമായി.




പുനര്‍ജന്മത്തിന്റെ ദൂതുമായി

എന്നെയുറക്കുന്ന സത്യം-നിദ്ര.

ചലനം



ചലനം
ലോകം ചലനാത്മകമെന്നും
ചലനമാണ് യഥാര്ത്യമെന്നും
ചൊല്ലുന്നു ഗുരുവര്യര്‍!
മാറ്റമില്ലാത്തത് ഒന്നേയുള്ളൂ
അത് മാറ്റം മാത്രമാണെന്നും!

2010, ജൂലൈ 27, ചൊവ്വാഴ്ച

ആദ്യകുര്‍ബാന 2


ഈശോയില്‍ സ്നേഹം നിറഞ്ഞ മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരെ, കുഞ്ഞു മക്കളെ,
ഇന്ന് തിരുസഭ വളരെയധികം സന്തോഷിക്കുന്ന ഒരു സുദിനമാണ്. മാമോദീസയിലൂടെ ജന്മം നല്‍കി വളര്‍ത്തിയ തന്റെ  മക്കള്‍ ഇന്നിതാ അനുതാപത്തിന്റെ കൂദാശ സ്വീകരിച്ചു പരിശുദ്ധി നിറഞ്ഞ മനസ്സോടെ ഈശോയെ തങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കാനായി ഈ ബലിവേദിക്കരികില്‍ കടന്നു വന്നിരിക്കുന്നു. തന്റെ മാറിലെ അവസാനത്തെ തുള്ളി രക്തം കൊണ്ട് പോലും കുഞ്ഞുങ്ങള്‍ക്ക്‌ മുലയൂട്ടുന്ന സ്നേഹമയിയായ അമ്മയെപോലെ ഇന്ന് തിരുസഭ അവള്‍ക്കു കര്‍ത്താവില്‍നിന്നും വലിയ ദാനമായി ലഭിച്ച സ്നേഹത്തിന്റെ ദിവ്യകാരുണ്യം നല്‍കി ഇന്ന് ഈ കുഞ്ഞുമക്കളെ ശക്തിപ്പെടുത്തുകയാണ്. പ്രിയമുള്ളവരേ അവര്‍ണനീയമായ ഈ ദാനത്തെയോര്‍ത്തു നമുക്ക് കര്‍ത്താവിനെ സ്തുതിക്കാം,അവിടുത്തേക്ക്‌ നന്ദി പറയാം.
ആദ്യകുര്‍ബാന സ്വീകരണം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ മറക്കാനാവാത്ത ഒരു സുദിനമാണ്. വെള്ള ഉടുപ്പുകള്‍ അണിഞ്ഞു,കയ്യില്‍ പൂക്കളും കത്തിച്ച തിരികളുമായി മാലഘമാരെപോലെ കര്‍ത്താവിന്റെ തിരുസന്നിധിയില്‍ കടന്നു വരുന്ന ദിനം...മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും കൈ പിടിച്ചു വലിയ സന്തോഷത്തോടെ ഈശോയുടെ സന്നിധിയില്‍ കടന്നു വരുന്ന ഓരോ കുഞ്ഞു മകനും,മകള്‍ക്കും മുന്‍പില്‍ സ്വര്‍ഗം അനുഗ്രഹവര്ഷം ചൊരിയുന്ന ദിനം...നിങ്ങളുടെ വിശുദ്ധമായ കരങ്ങളില്‍ ഈശോ അപ്പത്തിന്റെ രൂപത്തില്‍ എഴുന്നള്ളി വരുന്ന ദിനം.
എന്തുകൊണ്ടാണ് നമ്മുടെ ഇടയില്‍ ചിരകാലം വസിക്കാന്‍ ഈശോ അപ്പത്തിന്റെ രൂപം തിരഞ്ഞടുത്തത്? ഈ ചോദ്യം ഈ ദിവസം വളരെ പ്രസക്തമാണെന്നു ഞാന്‍ കരുതുകയാണ്. എന്തുകൊണ്ടാണ് എന്‍റെ ഈശോ അപ്പത്തിന്റെ രൂപം സ്വീകരിച്ചത്?
ഈശോ മനുഷ്യനായി അവതരിച്ചത് ബെത്ലെഹമിലെ ഒരു കാലിത്തൊഴുത്തില്‍ ആണെന്ന് നാം പഠിച്ചിട്ടുണ്ട്,സുവിശേഷങ്ങളില്‍ വായിച്ചിട്ടുണ്ട്. Bethlehem എന്ന ഹീബ്രു വാകിന്റെ അര്‍ഥം "അപ്പത്തിന്റെ വീട്" എന്നാണ്. അപ്പത്തിന്റെ വീട്ടില്‍ പിറന്നവന്‍ അപ്പമായി ഇതാ നമ്മുടെ മധ്യത്തില്‍. അപ്പത്തിന്റെ വീട്ടില്‍ പിറന്നവന്‍...അപ്പമായി നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നവന്‍ തന്റെ അന്ത്യഅത്താഴ സമയം തന്റെ തൃക്കരങ്ങളില്‍ അപ്പമെടുത്തു,വാഴ്ത്തി അരുള്‍ ചെയ്തു "ഇത് എന്‍റെ ശരീരമാണ്" സ്നേഹമുള്ളവരെ തിരുക്കുരിശിലെ ബലിയില്‍ രക്തം ചിന്തി മരിച്ചപ്പോള്‍ അവിടുന്ന് തന്റെ ജീവിതത്തെ അപ്പമാക്കി മാറ്റുകയായിരുന്നു. നമ്മുക്കുവേണ്ടി...ജീവനുണ്ടാകുവനും അത് സമൃദ്ധിയില്‍ ഉണ്ടാകുവാനുമായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വന്ന ജീവന്റെ അപ്പം.
ഈ വിശുദ്ധകുര്‍ബാന അതുകൊണ്ട് നമ്മളെ മൂന്നു കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു: ഇത് ഒരു ദാനം ആണ്; ഇത് ഒരു രഹസ്യം ആണ്; ഇത് ഒരു നിയോഗമാണ്. അതെ വി. കുര്‍ബാന ഇന്ന് എന്‍റെ ജീവിതത്തില്‍ ഒരു ദാനമാണ്...ഒരു രഹസ്യമാണ്...ഒരു നിയോഗമാണ്.
ഈശോ പറയുന്നു ദാനമായി നിങ്ങള്ക്ക് കിട്ടി ദാനമായി തന്നെ കൊടുക്കുവിന്‍. അപ്പത്തിന്റെ രൂപത്തില്‍ നമ്മെ സ്വന്തമാകുന്ന ഈശോയുടെ ദിവ്യകാരുണ്യം നമ്മെ ഓര്‍മിപ്പിക്കുന്നു: മകനെ മകളെ നിന്റെ ജീവിതവും ഒരു അപ്പമായി രൂപാന്തരപെടണം. അനേകര്‍ക്ക്‌ വേണ്ടി നീ അപ്പമായി മാറണം. പ്രിയമുള്ള മാതാപിതാക്കളെ നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങള്‍ ഈ മക്കള്‍ക്ക്‌ അപ്പമായി മാറുമ്പോള്‍ നിങ്ങളുടെ ജീവിതവും ഒരു ദിവ്യകാരുണ്യം ആയി മാറുകയാണ്. അപ്പമായി മാറുന്നവന്‍ ആണ് യഥാര്‍ത്ഥത്തില്‍ അപ്പന്‍...സ്വയം പൊടിഞ്ഞു ഇല്ലാതെയാകുന്ന അപ്പമായി മാരുന്നവള്‍ ആണ് യഥാര്‍ത്ഥത്തില്‍ അമ്മ. ഇന്ന് ഈശോയെ സ്വീകരിക്കുന്ന കുഞ്ഞുമക്കളെ നിങ്ങളെയും അവിടുന്ന് ഓര്‍മിപ്പിക്കുന്നു: നിങ്ങളും അപ്പമായി മാറണം...നിങ്ങളും പൊടിയാന്‍ തയ്യാറാവണം...നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാന്‍,നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഗുരുജനങ്ങളുടെ സ്വപനം നിറവേറ്റാന്‍, ജന്മഭൂമിയുടെ നന്മക്കായി,തിരുസഭയുടെ വളര്‍ച്ചക്കായി നിങ്ങളും അപ്പമായി മാറണം. അപ്പോഴാണ്‌ നിങ്ങളുടെ ജീവിതവും ഒരു ദിവ്യകാരുണ്യം ആയി തീരുക. ഈ നിയോഗം വലിയ വേദനകളിലേക്കു നിങ്ങളെ നയിക്കാം എന്നു അപ്പത്തിന്റെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു:
വളരെ വിശാലമായ ഒരു ഗോതമ്പ് പാടം. സ്വര്‍ണ വര്‍ണമുള്ള ഗോതമ്പ് ചെടികളെ തലോടി കടന്നു പോകുന്ന മന്ദമാരുതന്‍...വലിയ സൌഭാഗ്യവും,സന്തോഷവും അനുഭവിച്ചു വിരാചിക്കുന്ന ഗോതമ്പ് ചെടികളുടെ കടക്കല്‍ ഇതാ കര്‍ഷകന്‍ അരിവാള്‍ വയ്ക്കുന്നു. ഗോതമ്പ് ചെടിക്കു വിഷമമായി...അന്ന് വരെ തന്നെ ജീവന് തുല്യം സ്നേഹിച്ചവന്‍,തനിക്കു വളവും വെള്ളവും തന്നവന്‍, തന്നെ സ്നേഹം തന്നു വലതിയവന്‍ ഇതാ തന്നെ അറുത്തു മാറ്റുന്നു. അറുത്തെടുത്ത ഗോതമ്പ് ചെടികളെ തലയില്‍ ചുമന്നു കര്‍ഷകന്‍ തന്റെ മെതിക്കളത്തില്‍ എത്തി. പിന്നീടങ്ങോട്ട് ആ ഗോതമ്പ് മണികള്‍ക്ക് തീരാ വേദനയുടെ, കഷ്ടപ്പാടിന്റെ നാളുകള്‍ ആയിരുന്നു. മെതികളത്തില്‍ പൊരിവെയിലത്ത് കിടന്നു ഗോതമ്പ് മണികള്‍ ഉണങ്ങി,അവയെ ചവിട്ടി മെതിച്ചു മണികള്‍ വേര്‍തിരിച്ചു, മില്ലില്‍ കൊണ്ടുപോയി തൊലികളഞ്ഞു, പൊടിച്ചു. പാവം ഗോതമ്പ് മണികള്‍ വളരെ ദുഖിതരായി. ജീവിതം നശിച്ചുവെന്നും തങ്ങളുടെ അസ്ഥിത്വം തന്നെ ഇല്ലാതായെന്നും ഓര്‍ത്തു അവ വേദനിക്കുമ്പോള്‍ ഒരു ദിവസം കര്‍ഷകന്‍ ആ ഗോതമ്പ് മാവ് കൊണ്ട് അപ്പങ്ങള്‍ ഉണ്ടാക്കി. ആ അപ്പങ്ങള്‍ കര്‍ത്താവിന്റെ അള്‍ത്താരയില്‍ അവിടുത്തെ ശരീരമായി. ഗോതമ്പ് മണികള്‍ പറഞ്ഞു ഞങ്ങളുടെ ജന്മം ധന്യമായി. വലിയ പീഡനങ്ങളുടെയും ദുഖങ്ങളുടെയും ഒറ്റപ്പെടലിന്റെയും അനുഭവങ്ങള്‍ക്കൊടുവില്‍ നല്ല കര്‍ഷകന്‍ ഞങ്ങളെ ഈശോയുടെത് ആക്കി മാറ്റിയിരിക്കുന്നു. പ്രിയമുള്ളവരേ ഇന്ന് ഈശോയുടെ തിരുശരീരമായി രൂപാന്തരപ്പെടുന്ന ഈ അപ്പകഷ്ണങ്ങള്‍ നമ്മോടും പറയുന്ന ഒരു സന്ദേശമുണ്ട്: ഒരു പക്ഷെ നിങ്ങളുടെ ജീവിതത്തിലും ഇത്തരത്തിലുള്ള ദുഖത്തിന്റെ അനുഭവങ്ങളിലൂടെ, അറുത്തു മാറ്റുന്ന...തൊലി ഉരിയുന്ന...ഇടിച്ചു പൊടിക്കുന്ന അനുഭവങ്ങളിലൂടെ ദൈവമാകുന്ന കര്‍ഷകന്‍ നിങ്ങളെ കടത്തിവിട്ടെക്കാം. പക്ഷെ നിങ്ങള്‍ നിരാശരാകരുത്. നിങ്ങള്‍ അപ്പമായി മാറാന്‍...ദിവ്യകാരുണ്യം ആയി രൂപന്തരപ്പെടാന്‍ ഈ സഹനം ഒരു അനിവാര്യതയാണെന്ന് തിരിച്ചറിയുക.
വി. കുര്‍ബാന എന്ന സ്നേഹത്തിന്റെ രഹസ്യം എന്‍റെ ജീവിതത്തിന്റെ നിയോഗമാകുമ്പോള്‍ എന്‍റെ ജീവിതവും അപ്പമായി മാറുന്നു. അനേകരുടെ നന്മക്കായി, വളര്‍ച്ചയ്ക്കായി പൊടിഞ്ഞു തീരുന്ന സ്നേഹത്തിന്റെ അപ്പം. ഇത്തരത്തില്‍ ഒരു പുണ്യ ജന്മം സ്വന്തമാക്കാന്‍ നല്ല ദൈവം നാമേവരെയും വളരെ പ്രത്യേകമായി ഇന്ന് ആദ്യ കുബാന സ്വീകരിക്കുന്ന ഈ കുഞ്ഞു മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
ദൈവം നമ്മെ അനുഗ്രഹിക്കട്ട!

2010, ജൂലൈ 24, ശനിയാഴ്‌ച

The Beautiful Hands of a Priest!











THE BEAUTIFUL HANDS OF A PRIEST


We need them in life's early morning,
We need them again at its close;
We feel their warm clasp of true friendship,
We seek them when tasting life's woes.

At the altar each day we behold them,
And the hands of a king on his throne
Are not equal to them in their greatness;
Their dignity stands all alone.


And when we are tempted and wander,
To pathways of shame and of sin,
It's the hand of a priest that will absolve us--
Not once, but again and again.

And when we are taking life's partner,
Other hands may prepare us a feast,
But the hand that will bless and unite us--
Is the beautiful hand of a priest.


When the hour of death comes upon us,
May our courage and strength be increased,
By seeing raised over us in blessing--
The beautiful hands of a priest.

God bless them and keep them all holy,
For the Host which their fingers caress;
When can a poor sinner do better,
Than to ask Him to guide them and bless?

NB: Author unknown to me.

2010, ജൂലൈ 12, തിങ്കളാഴ്‌ച

ആദ്യകുര്‍ബാന!



യേശുവില്‍ സ്നേഹമുള്ള മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരെ, ദിവസങ്ങളായുള്ള ഒരുക്കത്തിനും കാത്തിരിപ്പിനും ശേഷം ഇന്ന് ഈശോയെ ഹൃദയത്തില്‍ സ്വീകരിക്കാനായി കടന്നുവന്നിരിക്കുന്ന കുഞ്ഞുമക്കളെ;



മാലഘമാര്‍ സ്തുതിഗീതകങ്ങള്‍ ആലപിക്കുന്ന ഈ തിരുസന്നിധിയില്‍...സ്വര്‍ഗം തുറന്നു ഭൂമിയെ അനുഗ്രഹിക്കുന്ന മനോഹരമായ ഈ സുദിനത്തില്‍...ദൈവത്തിന്റെ അനുപമായ ദിവ്യകാരുണ്യം നമ്മുടെ ഹൃദയങ്ങളെ തേടിയെത്തുന്ന ഈ ബലിവേദിയില്‍...നിങ്ങള്‍ക്കേവര്‍ക്കും ദൈവാനുഗ്രഹം ഞാന്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.


2003 ഏപ്രില്‍ 17-ആം തിയ്യതി പെസഹ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പ. പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മനോഹരമായ ഒരു ചാക്രിക ലേഖനമാണ് Ecclesia de Eucharistia അഥവാ 'തിരുസഭയും വിശുദ്ധ കുര്‍ബാനയും'. വിശുദ്ധ കുര്‍ബാനയെ സംബന്ധിക്കുന്ന എക്കാലത്തെയും മികച്ച ഈ പഠനത്തില്‍ പ.പിതാവ് ആവര്‍ത്തിച്ചു പറയുന്ന ഒരു ആശയമുണ്ട്: "There is no Church without the Eucharist and there is no Eucharist without the Church". തിരുസഭയെ കൂടാതെ വിശുദ്ധ കുര്ബാനയോ, വിശുദ്ധ കുര്ബാനയില്ലാതെ തിരുസഭയോ ഇല്ല. സഭയുടെ അസ്ഥിത്വം തന്നെ വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമാണ്. വിശുദ്ധ കുര്ബാനയാണ് സഭയെ വളര്‍ത്തുന്ന ശക്തി. വിശുദ്ധ കുര്‍ബാനയെ സംബന്ധിക്കുന്ന സഭയുടെ ഈ പഠനം ഞാന്‍ നിങ്ങളുമായി പങ്കുവച്ചത് എത്ര മഹത്തരമാണ് നാം അനുഭവിക്കുന്ന ഈ രക്ഷയുടെ രഹസ്യം എന്നു വ്യക്തമാക്കാനാണ്.


പ്രിയ കുഞ്ഞുമക്കളെ നിങ്ങള്‍ ഇന്ന് നിങ്ങളുടെ വിശുദ്ധമായ കരങ്ങളില്‍...നാവില്‍...ഹൃദയത്തില്‍ എല്ലാം സ്വീകരിക്കുന്ന ജീവന്റെ അപ്പം, അത് നിങ്ങള്‍ക്കുവേണ്ടി ബലിയായി തീര്‍ന്നവന്റെ, നിങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചവന്റെ,നിങ്ങള്‍ക്കുവേണ്ടി രക്തം ചിന്തിയവന്റെ, നിങ്ങള്‍ക്കുവേണ്ടി മുറിവേറ്റവന്റെ സ്നേഹത്തിന്റെ ജീവിക്കുന്ന അടയാളമാണ്. ഇന്ന് നിങ്ങളുടെ മുഖങ്ങളില്‍ ഞാന്‍ മാലാഖമാരെ കാണുന്നു. അത്ര വിശുദ്ധിയും നൈര്‍മല്യവും നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോള്‍ ഉണ്ട്. ഈശോയെ സ്വീകരിക്കുന്ന ഈ പ. ബാലിയില്‍ നിങ്ങള്‍ അവിടുത്തേക്ക്‌ ഒരു വാക്ക് കൊടുക്കണം "എന്‍റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ഞാന്‍ ഈ വിശുദ്ധി നശിപ്പിക്കില്ല എന്ന്". ലോകം ഇന്ന് നിങ്ങളുടെ മുന്‍പില്‍ അശുദ്ധിയുടെ അനേകം അവസരങ്ങള്‍ തുറന്നു വയ്ക്കുന്നുണ്ട്‌. ഇവിടെ ഇന്ന് നിങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഈ വിശുദ്ധി എന്നും നിങ്ങളുടെതായി സുക്ഷിക്കാന്‍ രണ്ടു കുട്ടികളെ ഞാന്‍ നിങ്ങള്ക്ക് മാതൃകകളായി പരിജയപ്പെടുതുകയാണ്. ഒരുപക്ഷെ നിങ്ങള്‍ ഇതിനകം കേട്ടിട്ടുള്ള രണ്ടു വിശുധരായ കുട്ടികള്‍: വി.ഡോമിനിക് സാവിയോയും വി. മരിയ ഗോരെതിയും. നിങ്ങളെ പോലെ ദൈവത്തിനു ഏറ്റം പ്രിയപ്പെട്ട രണ്ടു കുഞ്ഞുങ്ങള്‍! ഈശോയ്ക്കുവേണ്ടി ജീവിച്ച ദൈവത്തിന്റെ രണ്ടു മക്കള്‍! സമയക്കുറവു മൂലം ഇതില്‍ വി.മരിയ ഗോരെതിയുടെ കഥ മാത്രം ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കുകയാണ്.1890 ഇറ്റലിയിലെ ഒരു പാവപെട്ട കര്‍ഷക കുടുംബത്തില്‍ ആണ് മരിയ ജനിച്ചത്‌. അവളുടെ ചെറുപ്പത്തില്‍ തന്നെ അവളുടെ പപ്പാ ഈ ലോകത്തോട്‌ വിടപറഞ്ഞു. പിന്നീട് വലിയ കഷ്ടതകളിലൂടെയും,ദാരിദ്ര്യതിലൂടെയും ആണ് കുടുംബം കടന്നു പോയത്. എന്നാല്‍ മിടുക്കിയായ മരിയ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു ഒന്‍പതാം വയസ്സില്‍ തന്നെ അമ്മയെയും ബാക്കി ആറു സഹോദരങ്ങളെയും സഹായിക്കാനായി വിവിധ ജോലികള്‍ ചെയ്തു. മരിയയുടെ കുടുംബം താമസിച്ചിരുന്നത് വലിയ ധനികരായ സരെനെല്ലി കുടുംബത്തിന്റെ വാടകവീട്ടിലായിരുന്നു. അവിടുത്തെ അലെസ്സാണ്ട്രോ എന്ന ഇരുപതു വയസ്സുകാരന്‍ മരിയയെ പാപം ചെയ്യാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കാരണം മരിയ അതീവ സുന്ദരിയായിരുന്നു. ഒടുവില്‍ 1902 ജൂലൈ 5 നു അലെസ്സാണ്ട്രോ പതിനൊന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മരിയയെ കടന്നുപിടിച്ചു പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു.എന്നാല്‍ വിശുദ്ധിയെ ഒരു നിധി പോലെ കണ്ട മരിയ അവനു വഴങ്ങിയില്ല. അതില്‍ കുപിതനായ അലെസ്സാണ്ട്രോ മരിയയെ പതിനാലു തവണ കുത്തി. ജൂലൈ ആറാം തിയതി മരിക്കുന്നതിനു മുന്‍പ് മരിയ പറഞ്ഞു "ഞാന്‍ ഈശോയോടുള്ള സ്നേഹത്തെ പ്രതി അലെസ്സാണ്ട്രോയോട് ക്ഷമിക്കുന്നു;എന്നോടൊപ്പം അവനും പറുദീസയില്‍ വരണമെന്നാണ് എന്‍റെ ആഗ്രഹം". ഇതും പറഞ്ഞു മരിയ എന്നേക്കുമായി യാത്രയായി.


സ്നേഹമുള്ള കുഞ്ഞുമക്കളെ, മാതാപിതാക്കളെ...ഇന്ന് നിങ്ങള്‍ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന ഈ ദിവസം മരിയ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ഈശോയുടെ അടുത്തുണ്ട്. പതിനൊന്നാം വയസ്സില്‍ തന്റെ വിശുധിക്കുവേണ്ടി...ചാരിത്ര്യ ശുധിയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച മരിയ ഇന്ന് നമോരോരുത്തരോടും പറയുന്ന ഒരു കാര്യമുണ്ട്: പാപം ചെയ്യുന്നതിനേക്കാള്‍ മരണമാണ് അഭികാമ്യം.


പ്രിയ കുഞ്ഞുമക്കളെ ഞാന്‍ ആദ്യം നിങ്ങളോട് വി.കുര്ബാനയാണ് തിരുസഭയെ വളര്‍ത്തുന്നത് എന്ന് പറഞ്ഞു. ഇന്ന് തിരുസഭ വിശുധകുര്ബാനയെന്ന അമൂല്യമായ ദാനം നിങ്ങള്ക്ക് തരുമ്പോള്‍ ഒരു വലിയ ദൌത്യം കൂടി നിങ്ങളെ എല്പ്പിക്കുന്നുണ്ട്. കുരിശില്‍ കിടക്കുന്ന ഈശോയുടെ കാലുകള്‍ക്ക് പകരം നിങ്ങളുടെ കാലുകള്‍ നല്‍കണം...അവിടുത്തെ തിരുക്കരങ്ങള്‍ക്ക് പകരം അനേകരെ തൊട്ടു സുഖപ്പെടുത്താന്‍ നിങ്ങളുടെ കുഞ്ഞികൈകളെ നല്‍കണം... അവിടുത്തെ മുറിവേറ്റ തിരുഹൃദയത്തിനു പകരം നിങ്ങളുടെ വിശുദ്ധമായ ഹൃദയങ്ങളെ നിങ്ങള്‍ നല്‍കണം. അങ്ങനെ വി. മരിയ ഗോരെതിയെ പോലെ വിശുധരായ സ്നേഹത്തിന്റെയും ക്ഷമയുടെയും പടയാളികളായി നിങ്ങള്‍ ഈശോയുടെ സഭയെ വളര്‍ത്തണം...ശക്തിപ്പെടുത്തണം.


അനുഗ്രഹീതമായ ഈ സുദിനത്തില്‍ നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...ഇന്ന് ആദ്യ കുര്‍ബാന സ്വീകരിക്കുന്ന ഈ കുഞ്ഞുമക്കളുടെ പ്രിയ മാതാപിതാക്കളെ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുകയാണ് . ബാലനായ യേശുവിനെ ദേവാലയത്തില്‍ കൊണ്ടുവന്ന പ.അമ്മയെപോലെ, വി. യൌസേപ്പിനെപോലെ ഇതാ ഇന്ന് നിങ്ങളും ദൈവം നിങ്ങള്ക്ക് ദാനമായി നല്‍കിയ ഈ മക്കളെ അവിടുത്തെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്നു. എത്ര ധന്യമാണിത്. ഈ മക്കളെ ഒരുക്കിയ ഓരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. കര്‍ത്താവിന്റെ കരങ്ങളിലെ രക്ഷയുടെ ഉപകരണങ്ങളാണ് നിങ്ങള്‍.ഇതാ രക്ഷയുടെ ദിവസം...ഇതാ അനുഗ്രഹീതമായ സമയം. ഈ സുദിനത്തിന്റെ മംഗളങ്ങള്‍ ഒരിക്കല്‍ കൂടി ആശംസിച്ചുകൊണ്ട് ...പിതാവിന്റെയും പുത്രന്റെയും പ. ആത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍.