കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിസ്മസ് കാലം.
സാമ്പത്തികമായ വലിയ ബുധിമുട്ടുകള്‍ക്കിടയിലൂടെ നിറം മങ്ങിയ ഒരു ക്രിസ്മസ് കടന്നുവരികയാണ്. തന്റെ മൂന്നു വയസ്സുകാരി മകള്‍ സ്വര്‍ണ നിറമുള്ള ഒരു സമ്മാനകടലാസ്സ് എടുത്തു എന്തോ പൊതിയുന്നത് അയാളുടെ ശ്രദ്ധിച്ചു. ആ പേപ്പര്‍ നശിപ്പിച്ചതിനെപ്രതി അയാള്‍ അവളെ ശാസിച്ചു. കുട്ടി മറുപടിയൊന്നും പഞ്ഞില്ല. പിറ്റേന്ന് ക്രിസ്മസ്. അതാ ഇന്നലത്തെ സ്വര്‍ണനിറമുള്ള പൊതിയുമായി കുട്ടി അയാളുടെ അടുത്ത് വന്നു.ഹാപ്പി ക്രിസ്മസ് പപ്പാ എന്നു പറഞ്ഞു, ആ സമ്മാനപൊതി അയാള്‍ക്ക് നല്‍കി. സമ്മാന പേപ്പര്‍ എടുത്തതിനു കുട്ടിയെ വഴക്കുപരഞ്ഞതോര്‍ത്തു അയാള്‍ക്ക് ദുഖമായി.
അയാള്‍ വളരെ താല്പര്യപൂര്‍വ്വം സമ്മാനപൊതിയഴിച്ചുനോക്കി. ആ സമ്മാനപെട്ടിയില്‍ ഒന്നും ഉണ്ടായിരുന്നില്ല.അയാള്‍ക്ക് വീണ്ടും ദേഷ്യം ഇരച്ചുകയറി. ഒരു സമ്മാനവും വയ്ക്കാതെ സമ്മാനപൊതി നല്‍കുന്നത് മറ്റുള്ളവരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പറഞ്ഞു അയാള്‍ കുട്ടിയെ തല്ലി. നിറമിഴിയോടെ കുട്ടി പറഞ്ഞു: ' ആ പെട്ടി കാലിയല്ല പപ്പാ, ഞാന്‍ അത് നിറയെ പപ്പയ്ക്ക് ഉമ്മകള്‍ നിറച്ചിരുന്നു'. അതുകേട്ടപ്പോള്‍ അയാള്‍ ലജ്ജിച്ചുതലതാഴ്ത്തിപ്പോയി.
അടുത്ത ക്രിസ്മസിന് മുന്‍പ് ഒരു അപകടത്തില്‍പെട്ടു ആ മൂന്നു വയസ്സുകാരി മകള്‍ മരിച്ചു പോയി. പിന്നീടു വര്‍ഷങ്ങള്‍ കടന്നു പോയി ഇന്നും തന്റെ മുറിയില്‍ ഒരമൂല്യവസ്തുവായി അയാള്‍ ആ കാലിപെട്ടി സൂക്ഷിക്കുന്നു. ജീവിതത്തില്‍ തളരുന്ന നിമിഷങ്ങളില്‍ ആ പെട്ടിയില്‍ നിന്നുമാണ് അയാള്‍ ഊര്‍ജം സ്വീകരിക്കുന്നത്, തന്റെ മകള്‍ തനിക്കു നല്‍കിയ സ്നേഹ ചുംബനങ്ങളില്‍ നിന്നും.
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ