2010, ഫെബ്രുവരി 14, ഞായറാഴ്‌ച
കഥ: രണ്ടു തവളകള്‍
പുതിയ ജലാശയങ്ങള്‍ തേടി ഒരുപറ്റം തവളകള്‍ വനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന്
കൂട്ടംവിട്ടു രണ്ടു തവളകുഞ്ഞുങ്ങള്‍ ഒരു പൊട്ടകിണറ്റില്‍ വീണു. കിണര്‍ ആഴമേറിയത് ആയിരുന്നു. അവിടെനിന്നും രക്ഷപെടാന്‍ ജീവനമരണ പോരാട്ടം നടത്തിക്കൊണ്ടിരുന്ന തവളകളോട് അവരുടെ ഉദ്യമം ഫലശുന്യമാണ് എന്നും മരണത്തെ സ്വീകരിക്കാന്‍ ഒരുങ്ങികൊള്ളുവിന്‍ എന്നും കരയിലെ തവളകള്‍ ഉപദേശിച്ചു. പക്ഷെ അവരുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാതെ അവര്‍ വീണ്ടും വീണ്ടും രക്ഷപെടാന്‍ ശ്രമം തുടര്‍ന്നു. കരയില്‍ മറ്റു തവളകള്‍ നിങ്ങള്ക്ക് രക്ഷയില്ല എന്ന ഉപദേശവും തുടര്‍ന്നു. ഒടുവില്‍ നിരാശനായ ഒരു തവള ചാട്ടം നിര്‍ത്തി മരണത്തെ സ്വീകരിച്ചു. എന്നാല്‍ മറ്റേ തവള പൂര്‍വാധികം ശക്തിയോടെ ശ്രമം തുടരുകയും ഒടുവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് രക്ഷപ്പെടുകയും ചെയ്തു . കരയിലെത്തിയ ഈ തവളയോട് എങ്ങനെ ഇത് നിനക്ക് സാധ്യമായി എന്നു മറ്റു തവളകള്‍ ചോദിച്ചു. അവന്‍ ഉത്തരം പറഞ്ഞില്ല. അപോഴാണ് ആ തവള ഒരു ചെകിടന്‍ ആയിരിന്നുവെന്നു മറ്റു തവളകള്‍ക്ക് മനസ്സിലായത്. കരയില്‍ നിന്ന് മറ്റു തവളകള്‍ പറഞ്ഞ നിരാശാജനകമായ വാക്കുകള്‍ അവന്‍ കേട്ടില്ല മറിച്ച് അവരുടെ ആരവങ്ങള്‍ തനിക്കുള്ള പ്രോത്സഹനമാനെന്നു ധരിച്ചു അവന്‍ വലിയ ശ്രമം നടത്തി ഒടുവില്‍ വിജയ ശ്രീലളിതനായി.
ഓരോ മനുഷ്യനും വിജയത്തിന്റെ അനന്തസാദ്ധ്യതകള്‍ ദൈവം നല്‍കുന്നുണ്ട് എന്നാല്‍ ജനക്കൂട്ടത്തിന്റെ ജല്പനങ്ങള്‍ക്ക് ചെവികൊടുത്താല്‍, തന്റെ സാധ്യതകളെ മറന്നാല്‍ നിത്യനാശമാവും ഫലം.
ഉറവിടം: അപരിചിതന്‍
പോസ്റ്റ് ചെയ്തത് Fr. Luke (Bineesh) Thadathil ല്‍ 2/14/2010 03:08:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ