CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

2011, നവംബർ 10, വ്യാഴാഴ്‌ച

കാലേബും ജോഷ്വയും!(സംഖ്യ 14 )

കാലേബും ജോഷ്വയും!(സംഖ്യ 14 ) 
ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നും സഹനങ്ങളില്‍ നിന്നും ദൈവം ഒരു പെസഹായിലടെ രക്ഷിച്ചു സ്വന്തമാക്കിയ ജനം ഇതാ പാരാന്‍ മരുഭൂമിയില്‍! 
തേനും പാലും ഒഴുകുന്ന വാഗ്ദത്ത ഭൂമിയുടെ സമീപം, 
സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയുടെ തൊട്ടടുത്ത്‌ ഒരു ജനം എത്തി നില്‍ക്കുമ്പോള്‍, അവരുടെ സമരനായകനായ മോശ ദൈവഹിതപ്രകാരം പന്ത്രണ്ടു ഗോത്രങ്ങളില്‍ നിന്നും പന്ത്രണ്ടു നേതാക്കന്മാരെ തിരഞ്ഞെടുത്തു അയയ്ക്കുന്നു. 
തിരഞ്ഞെടുക്കപെട്ടവരുടെ നിയോഗം ഇതാണ്: അവര്‍ വാഗ്ദത്ത ഭൂമിയിലടെ ചാരന്മാരെ പോലെ നടന്നു നീങ്ങണം, മണ്ണിന്റെ ഗുണം അറിയണം, ഫലങ്ങളുടെ സ്വാദ് അറിയണം, അവിടത്തെ ജനങ്ങളുടെ ബലം അറിയണം...
ആ പന്ത്രണ്ടു പേര്‍ സിന്‍ മരുഭൂമി മുതല്‍ ഹമാത്തിന്റെ കവടത്തിന്നടുത്തു റാഹോബ് വരെയും ഹെബ്രോന്‍ താഴ്വരെകളിലടെയും സംഘം സഞ്ചരിച്ചു. 
നാല്പതു ദിവസത്തെ രഹസ്യ നിരീക്ഷണത്തിന് ശേഷം സംഘം മടങ്ങി. പാരാന്‍ മരുഭൂമിയിലെ കാദേശില്‍ വന്നു അവര്‍ മോശയെയും അഹരോനെയും ഇസ്രായേല്‍ ജനം മുഴുവനെയും വിവരം അറിയിച്ചു:
അവര്‍ പറഞ്ഞു " ദൈവം അരുളിച്ചെയ്തതുപോലെ തന്നെ ആ ദേശം തേനും പാലും ഒഴുകുന്നതാണ് , അവിടുത്തെ ഫലങ്ങള്‍ അവര്‍ ജനത്തെ കാണിച്ചു. സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ  യെഷ്ക്കോല്‍ തഴവരെയേക്കുറിച്ചും അവര്‍ വിവരിച്ചു.
പക്ഷെ അവിടുത്തെ ജനങ്ങള്‍ മല്ലന്മാര്‍ ആണ്. അവരുടെ കോട്ട കൊത്തളങ്ങള്‍ ബാലവത്താണ് . നാം ഭയപ്പെടുന്ന അനോക്ക് വര്‍ഗക്കാരും, അമാലേക്യരും, ജബുസ്യരും മറ്റും തിങ്ങി പാര്‍ക്കുന്ന ഇടമാണ്  അത് . അവരുടെ മുന്‍പില്‍ നാം വെറും വിട്ടിലുകളെ പോലെയാണ്. 
ഇതുകേട്ട ഇസ്രയേല്‍ ജനം ഉറക്കെ നിലവിളിച്ചു. അവര്‍ മോശയ്ക്കും അഹരോനും എതിരെ പിറുപിറുത്തു. അടിമത്തത്തിന്റെ ഈജിപ്തിലേക്ക് തിരികെ പോകാന്‍ അവര്‍ തീരുമാനിച്ചു. ഒരു പെസഹായിലടെ തങ്ങളെ രക്ഷിച്ച  സത്യദൈവത്തെ അവര്‍ മറന്നു. 
ഇതുകണ്ട് കാലേബും ജോഷ്വയും അവരുടെ വസ്ത്രം കീറി. അവര്‍ പറഞ്ഞു നിങ്ങള്‍ കര്‍ത്താവിനോട്  മരുതളിക്കരുത്, ആ ദേശം അതി വിശിഷ്ട്ടമാണ്. കരത്താവ് നമ്മോടു കൂടെയാണ് നാം അവരെ ഭയക്കേണ്ടതില്ല. 
ഒടുവില്‍ ജനത്തിന്റെ വലിയ രോഷത്തിനിടയിലും ദൈവത്തില്‍ ആശ്രയിച്ച കാലേബും ജോഷ്വയും ഒഴികെ ആ പന്തണ്ട് പേരില്‍ പത്തു പേരും മഹാമാരി ബാധിച്ചു കര്‍ത്താവിന്റെ മുന്‍പില്‍ മരിച്ചു വീണു.
ദൈവത്തിന്റെ പദ്ധതി, ദൈവം ഏല്‍പ്പിക്കുന്ന നിയോഗം ഇവയില്‍ കാലിടറുമ്പോള്‍ ഓര്‍ക്കുക അത് നിന്റെ സര്‍വ നാശം വിളിച്ചു വരുത്തും. ഒരു ജനത്തെ അവരുടെ ഹൃദയത്തില്‍ ഭയം നിറച്ചു കൊണ്ട് ദൈവത്തിന്റെ വഴികളില്‍ നിന്ന് പിന്മാറാന്‍ പ്രചോതിപ്പിക്കുന്നവര്‍ ഓര്‍ക്കുക അത് നിങ്ങളുടെ സര്‍വനാശത്തിലേയ്ക്ക് നയിക്കും.
വലിയ പ്രല്ലോഭാനങ്ങള്‍ വരുമ്പോള്‍, ദുഃഖങ്ങള്‍ പരാജയങ്ങള്‍ കഷ്ട്ടപ്പാടുകള്‍ ദുഃഖ ദുരിതങ്ങള്‍ എല്ലാം വരുമ്പോള്‍ ഭയപ്പെടേണ്ട ദൈവം നമ്മോടു കൂടെയുണ്ട് എന്ന തിരിച്ച്ചരിവിലേക്ക് നാം വളരണം. ആ അറിവ് ദൈവാനുഗ്രഹത്തിന്റെ തേനും പാലും ഒഴുകുന്ന പുതിയെ ഭൂമികയിലേക്ക് നമ്മെ നയിക്കും...തീര്‍ച്ച!